Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jofra Archer

പിടിച്ചുനിന്ന് സ്റ്റോക്സും ആർച്ചറും; തകർച്ചയിൽനിന്നു കരകയറി ഇംഗ്ലണ്ട്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ വൻ തകർച്ചയ്ക്കു ശേഷം പിടിച്ചുനിന്ന് ഇംഗ്ലണ്ട്. രണ്ടാംദിനം കളിയവസാനിപ്പിക്കുമ്പോൾ ഒന്നാമിന്നിംഗ്സിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് സന്ദർശകർ.

45 റൺസുമായി നായകൻ ബെൻ സ്റ്റോക്സും 30 റൺസുമായി ജോഫ്ര ആർച്ചറുമാണ് ക്രീസിൽ. ഇരുവർക്കും പുറമേ ബെൻ ഡക്കറ്റ് (29), ജോ റൂട്ട് (19), ഹാരി ബ്രൂക്ക് (45), ജാമി സ്മിത്ത് (22) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ഒരു ഘട്ടത്തിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിൽ വീണ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ഇതുവരെ 45 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് 54 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട്, നഥാൻ ലയോൺ എന്നിവർ രണ്ടുവിക്കറ്റ് വീതവും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, എട്ടിന് 326 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 371 റൺസിനു പുറത്തായിരുന്നു. വാലറ്റത്ത് അർധസെഞ്ചുറി നേടിയ മിച്ചൽ സ്റ്റാർക്ക് (54) ആണ് ഓസീസ് സ്കോർ 350 കടത്തിയത്.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 53 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും ജോഷ് ടംഗ് ഒരു വിക്കറ്റും വീഴ്ത്തി.

Latest News

Up